താളം മറന്ന താരാട്ടു കേട്ടെൻ (M)

താളം മറന്ന താരാട്ടു കേട്ടെൻ
തേങ്ങും മനസ്സിൻ ഒരാന്ദോളനം
ആലോലമാടാൻ ആടി തളരാൻ
അമ്മ മാറിൻ ചുണ്ടു തേടി
കൊഞ്ചി കൊഞ്ചി ചിറകുരുമ്മി
മാ‍നത്തെ മാമന്റെ മുത്തശ്ശി കഥ കേട്ടു
മുത്തണി ചുണ്ടത്തു പാൽമുത്തം പകരാനും (താളം മറന്ന താരാട്ടു )

പൂത്തൂലഞ്ഞൊരു ഗീതം
ആലപിക്കും രാഗം
മൂകമാം എൻ മാനസത്തിൻ വീണ മീട്ടുമ്പോൾ
അമ്മയായ് വന്നെനിക്കു നൽകി
സ്നേഹമാം ഒരു പ്രണവ മന്ത്രം (താളം മറന്ന താരാട്ടു )

മുഗ്ഗ്ദ്ധമോഹന ഭാവം
തൊട്ടുണർത്തിയ നേരം
പൂനിലാവിൻ വെന്മപോലെ മൂടി നിൽക്കുമ്പോൾ
അമ്മയായ് വന്നെനിക്കു നൽകി
തേങ്ങി നിന്നെൻ സ്വപ്നമാകെ (താളം മറന്ന താരാട്ടു )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1.66667
Average: 1.7 (3 votes)
Thaalam maranna

Additional Info

അനുബന്ധവർത്തമാനം