ചേരുന്നു ഞങ്ങളൊന്നായ് ചേരുന്നൂ
ചേരുന്നു ഞങ്ങളൊന്നായ് ചേരുന്നൂ
നേരുന്നു മംഗളങ്ങൾ നേരുന്നൂ
താളങ്ങൾതൻ ഓളം വീശി
സന്തോഷത്തിൻ ഹാരം ചാർത്തി നിൽക്കുന്നിതാ
താരുണ്യം പോയ് വീണ്ടും വന്നു
പൂമാരി ഉള്ളിന്നുള്ളിൽ പെയ്യുന്നല്ലോ
ആഹ പെയ്യുന്നല്ലോ
വെള്ളിപ്പൂവിൻ താലം പേറി കാലം പോലും
കൈകൾകൂപ്പി ചാരെ നിൽപ്പൂ
ഈ ഹൃദയം കണ്ടിടുവാൻ
ഈവിധം ഭൂമിയിൽ മേലിലും വേണം നൂറുയുഗം
ചേരുന്നു
ബന്ധങ്ങൾതൻ അർത്ഥം കണ്ടൂ
ആകാശം മണ്ണിൻ മുൻപിൽ താഴുന്നല്ലോ
ആഹ താഴുന്നല്ലോ
സ്നേഹം കൊണ്ടു സ്നേഹം നേടും
കാരുണ്യത്തെ ഓരോ നാവും വാഴ്ത്തുന്നല്ലോ
ഈ ഉയിരിൻ താരണിയായ്
ഈവിധം ഭൂമിയിൽ മേലിലും വേണം നൂറു ജന്മം
ചേരുന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Cherunnu njangalonnaay