സംഗമം ഈ പൂങ്കാവനം
സംഗമം ഈ പൂങ്കാവനം
ഋതുമന്ദിരം വൃന്ദാവനം (2)
മന്ത്രമോ ഇതു മായമോ
മംഗല്യം കോർക്കും ജാലമോ (സംഗമം...)
കാടായ കാടൊക്കെ പൂത്തു പിന്നെ
മേടായ മേടൊക്കെ പൂത്തു (2)
എന്നിലെ എന്നിലും നിന്നിലെ നിന്നിലും(2)
പൊന്മഴ പൊന്മഴ കന്നിപ്പുതുമഴ (സംഗമം...)
കാറ്റിന്റെ ചുണ്ടത്തൊരീണം വീണ
മീട്ടുന്ന തുമ്പിക്കു നാണം (2)
മണ്ണിലും വിണ്ണിലും കണ്ണിലും കാതിലും (2)
പൊന്നല പൊന്നല കന്നിക്കുളിരല (സംഗമം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Sangamam ee poonkavanam
Additional Info
ഗാനശാഖ: