ഇനിയെന്നു കാണും ഞാൻ

ഇനിയെന്നുകാണും ഞാൻ‍ ഇനിയെന്നു കാണും ഞാൻ
അതുമാത്രമാണെൻ വിചാരം കണ്ണാ…(2)
ആ നടയിലെത്തുവാൻ എന്തിത്രതാമസം
അതുമാത്രമാണെൻ വിഷാദം കണ്ണാ..(2) (ഇനിയെന്നുകാണും…)

പലനാളും നിന്മുന്നിൽ തൊഴുതുനിൽകുമ്പോൾ
പറയേണമെന്നുഞാൻ ഓര്‍ക്കും പലതും-
പറയേണമെന്നുഞാൻ ഓര്‍ക്കും…
കരുണാനിധേ…നിന്നെ കാണുന്ന മാത്രയിൽ
കരുതിയതെല്ലാം മറക്കും ഞാൻ കരുതിയതെല്ലാം മറക്കും (ഇനിയെന്നുകാണും…)

കണ്ണനാമുണ്ണിയെ നാളെയും കാണാം എന്നോര്‍ത്തു വേഗം മടങ്ങും
ഞാനെൻ‍ ഓര്‍മ്മയിൽ വീണു മയങ്ങും…
അന്നേരം നാളെ ഉണരുവാൻ വൈകുമോ-
എന്നോര്‍ത്തുവേഗം മടങ്ങും
ഉടനേ ഞാൻ കാണാൻ ഒരുങ്ങിയിറങ്ങും.... (ഇനിയെന്നു കാണും …)