ഈ മരച്ചില്ലയിൽ
ഈ മരച്ചില്ലയിൽ ഒന്നിച്ചിരിക്കുവാൻ
പോരുമോ പോരുമോ നീ നിലാവിൽ (2)
കായാമ്പൂവല്ലിയിൽ ഊയലാടാൻ
പോരുമോ കണ്ണാ നീലരാവിൽ (2)
തണൽമരങ്ങൾ ചാഞ്ഞു കിളിയൊച്ചകൾ
മാഞ്ഞു വഴിയമ്പലങ്ങളണഞ്ഞു
വിളിച്ചിട്ടും വിളിച്ചിട്ടും വരുകില്ലെന്നോ
എന്റെയരികിൽ വന്നൊരു വാക്കും പറയില്ലെന്നോ (ഈ മര...)
പകരം തരാമെന്റെ മനസ്സിലെ പൊന്നോടക്കുഴലും
താരാട്ടുമീ കണ്ണുനീരും(2)
കവിളിൽ തലോടിയെന്നും വിളിച്ചുണർത്താൻ
രാവിൻ മടിയിൽ മയങ്ങുമ്പോൾ കൂട്ടിരിക്കാം(2) (ഈ മര...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ee marachilalyil
Additional Info
Year:
2010
ഗാനശാഖ: