താരിളം കൈകളിൽ

താരിളം കൈകളിൽ മുത്തും പൂവും
നെറ്റിയിൽ തൊടുകുറി ചന്ദനവും
അമ്പിളിപൈതലിൻ കൂട്ടുകാരാ
അമ്മ നെഞ്ചോടു ചേർത്തൊരു കഥ പറയാം
കഥ പറയാം (താരിളം..)

പണ്ടൊരു കാട്ടിലിലഞ്ഞി പൂത്തു
പൂമണം പാറി വസന്തമായി
പാടുവാനാൺകുയിൽ പാറി വന്നു
താളമായ് ആയിരം പൊൻ കിളികൾ (3) [താരിളം....]

അമ്മാനമാടുമാചില്ലയിൽ നിന്നുമമ്മക്കിളി
കുഞ്ഞിക്കിളിയോട് ചൊല്ലി നിൻ പുഞ്ചിരിപ്പൂക്കൾ വാടരുതേ
അമ്മയ്ക്കെന്നും മനസ്സിൽ കൊഞ്ചലുകൾ(2)[താരിളം..]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaliram kaikalil