യൗവ്വനം പൂവനം നീ അതിൽ

യൗവ്വനം പൂവനം നീയതിൽ തേൻകണം 
രാഗമായ്‌ താളമായ്‌ നീ വരൂ ഗായികേ 
നിൻ കവിളിൻ കുങ്കുമപ്പൂ നീ തരൂ ശാരികേ 
നീ തരൂ ശാരികേ 

അണഞ്ഞു വസന്തം വിടർന്നു ഹൃദന്തം
മൃദുല കലിക പോലെ 
നിനക്കെന്റെ നെഞ്ചം ഒരുക്കുന്നു മഞ്ചം 
പുളകമുകുളമേന്തി 
വിണ്ണിൻ സൗന്ദര്യമേ വീശും സൗരഭ്യമേ 
മാനസത്തിൻ മണിയറയിൽ ചന്ദനം ചാർത്തി നീ 
ചന്ദനം ചാർത്തി നീ 
യൗവ്വനം പൂവനം നീയതിൽ തേൻകണം 

പ്രഭാതാഗമത്തിൻ പ്രഭാമണ്ഡപത്തിൽ 
പ്രകൃതി വധു ചമഞ്ഞു 
മനസ്സിന്റെ താളിൽ മിഴിത്തൂവലാൽ നീ 
മദനകവിതയെഴുതി 
മേലെ നീലാംബരം താഴെ മോഹാങ്കുരം 
ഭാവനതൻ പുഷ്പകത്തിൽ നീ വരൂ ദേവതേ 
നീ വരൂ ദേവതേ 

യൗവ്വനം പൂവനം നീയതിൽ തേൻകണം 
രാഗമായ്‌ താളമായ്‌ നീ വരൂ ഗായികേ 
നിൻ കവിളിൻ കുങ്കുമപ്പൂ നീ തരൂ ശാരികേ 
നീ തരൂ ശാരികേ...  നീ വരൂ ദേവതേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Youvanam poovanam

Additional Info

അനുബന്ധവർത്തമാനം