ദുഃഖദേവതേ ഉണരൂ

ദുഃഖദേവതേ ഉണരൂ മനസ്സിലെ
അഗ്നിച്ചിതകള്‍ കെടുത്തൂ അവയില്‍
നിത്യവും നീറി ദഹിക്കുകയല്ലോ നിന്റെ
മോഹങ്ങളും നീയും

നീ സ്വയം നിര്‍മ്മിക്കുമന്ധകാരങ്ങള്‍തന്‍
നീലച്ചുമരുകള്‍ക്കുള്ളില്‍
നിന്റെ അചുംബിതസ്വപ്നസൗഗന്ധികം
എന്തിനു നുള്ളിയെറിഞ്ഞൂ..
വരൂ വരൂ പ്രിയേ വരൂ
വെളിച്ചം വിളയും ഖനികളിലേക്കു
നീ കൂടെവരൂ
ദുഃഖദേവതേ ഉണരൂ മനസ്സിലെ
അഗ്നിച്ചിതകള്‍ കെടുത്തൂ

നീയെരിഞ്ഞുള്ളിലുടച്ച ബിംബങ്ങള്‍ക്ക്
നിന്മുഖച്ഛായകളില്ലേ
നിന്മരുഭൂമിയില്‍ ദാഹിച്ചു വീണത്
നിന്റെ വസന്തങ്ങളല്ലേ
വരൂ വരൂ പ്രിയേ വരൂ
വെളിച്ചം വിളയും ഖനികളിലേക്കു
നീ കൂടെവരൂ

ദുഃഖദേവതേ ഉണരൂ മനസ്സിലെ
അഗ്നിച്ചിതകള്‍ കെടുത്തൂ അവയില്‍
നിത്യവും നീറി ദഹിക്കുകയല്ലോ നിന്റെ
മോഹങ്ങളും നീയും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
dukhadevathe unaroo