വർണ്ണങ്ങൾ വിവിധ

വർണ്ണങ്ങൾ വിവിധവിവിധ വർണ്ണങ്ങൾ
മണ്ണിന്റെ മനസ്സിലെയാവേശങ്ങൾ
പുഷ്പങ്ങളിൽ ജലതല്പങ്ങളിൽ
നഗ്നശില്പങ്ങളിൽ
പൊട്ടിച്ചിരിക്കുന്ന വർണ്ണങ്ങൾ
വർണ്ണങ്ങൾ വിവിധവിവിധ വർണ്ണങ്ങൾ

നന്ദകുമാരനും രാധയുമില്ലാത്ത
വൃന്ദാവനമേ ആ....
മിന്നൽക്കൊടികൾ പടരും
നിൻ ജലവൃക്ഷത്തണലിൽ
പടവുകളിറങ്ങും പുഴയുടെ കരയിൽ
ആടാം - നൃത്തമാടാം
പ്രതിമകളുതിർക്കും പതിറ്റടിപ്പൂവുകൾ ചൂടാം
പതിറ്റടിപ്പൂവുകൾ ചൂടാം

യാദവരില്ലാത്ത ഗോകുലമില്ലാത്ത
യമുനാ തടമേ
ചിപ്പിപ്പാട്ടിൻ കടവിൽ
ചിപ്പിവിളക്കുകൾക്കരികിൽ
മദിര മണക്കും പുൽത്തകിടികളിൽ
ഉറങ്ങാം പുണർന്നുറങ്ങാം
യുവകാമുകരുടെ രാസക്രീഡകൾ കാണാം
രാസക്രീഡകൾ കാണാം

വർണ്ണങ്ങൾ വിവിധവിവിധ വർണ്ണങ്ങൾ
മണ്ണിന്റെ മനസ്സിലെയാവേശങ്ങൾ
പുഷ്പങ്ങളിൽ ജലതല്പങ്ങളിൽ
നഗ്നശില്പങ്ങളിൽ
പൊട്ടിച്ചിരിക്കുന്ന വർണ്ണങ്ങൾ
വർണ്ണങ്ങൾ വിവിധവിവിധ വർണ്ണങ്ങൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varnangal vividha

Additional Info

അനുബന്ധവർത്തമാനം