മനസ്സും മാംസവും പുഷ്പിച്ചു
മനസ്സും മാംസവും പുഷ്പിച്ചു
മന്മഥനാ പൂക്കൾ കൊയ്തെടുത്തു
എടുത്തപ്പോഴൊന്ന്
തൊടുത്തപ്പോൾ നൂറ്
എയ്തപ്പോൾ ആയിരമായിരം
പൂവമ്പെയ്താൽ പതിനായിരം
മനസ്സും മാംസവും പുഷ്പിച്ചു
മന്മഥനാ പൂക്കൾ കൊയ്തെടുത്തു
അംഗോപാംഗങ്ങളിൽ
അന്തരിന്ദ്രിയദാഹങ്ങളിൽ അവകൊണ്ടു
പത്തിവിടർത്തിയ പാമ്പുകളായി
രക്തക്കുഴലുകൾ ഇഴഞ്ഞൂ
പുളഞ്ഞു പിണഞ്ഞു
ഹൃദയത്തിലവയുടെ
വിരലടയാളങ്ങൾ പതിഞ്ഞു
ആരു നീ ആരു നീ
ആരു നീ ആരു നീ ഉന്മാദിനീ
മനസ്സും മാംസവും പുഷ്പിച്ചു
മന്മഥനാ പൂക്കൾ കൊയ്തെടുത്തു
യൗവനാവേശങ്ങളിൽ
എന്റെ ദിവ്യവികാരങ്ങളിൽ അവയലിഞ്ഞു
അസ്ഥികൾക്കുള്ളിലെ സൗരഭമായി
പുഷ്പക്കുളിരുകൾ ഉണർന്നൂ
പുണർന്നൂ വിടർന്നൂ
സിരകളിലവയുടെ മൃദുനഖ-
വല്ലികൾ പടർന്നൂ
ആരു നീ ആരു നീ
ആരു നീ ആരു നീ ഉന്മാദിനീ
മനസ്സും മാംസവും പുഷ്പിച്ചു
മന്മഥനാ പൂക്കൾ കൊയ്തെടുത്തു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manassum maamsavum
Additional Info
ഗാനശാഖ: