ആയിരം കണ്ണുള്ള മാരിയമ്മാ
Music:
Lyricist:
Film/album:
ആയിരം കണ്ണൂള്ള മാരിയമ്മാ
ആഴിയേഴും കാത്തരുളും മാരിയമ്മാ
ആയിരം കണ്ണൂള്ള മാരിയമ്മാ
ആഴിയേഴും കാത്തരുളും മാരിയമ്മാ
മാരിയമ്മാ വരിക മാരിയമ്മാ
മാരിയമ്മാ വരിക മാരിയമ്മാ മാറിൽ
മഞ്ഞളോട് മഞ്ഞളാടിയ മാരിയമ്മ
ആയിരം കണ്ണൂള്ള മാരിയമ്മാ
ആഴിയേഴും കാത്തരുളും മാരിയമ്മാ
കൂവളക്കണ്ണുകളീൽ കരിമീനുകളോടെ
കുങ്കുമച്ചൊടികളിൽ പുഞ്ചിരിപ്പൂവോടേ
ചിത്തിരത്തിരുനാഗഫണക്കാപ്പുകളോടെ
ഇത്തെരുവിൽ വരികമ്മ മാരിയമ്മാ കരുമാരിയമ്മാ
ആയിരം കണ്ണൂള്ള മാരിയമ്മാ
ആഴിയേഴും കാത്തരുളും മാരിയമ്മാ
കാവേരിച്ചെങ്കരിമ്പിൻ കാവടി കെട്ടി
കന്നിയിളം തോലുടുക്കി തുടിതാളം കൊട്ടികൊട്ടി
തുടിതാളം കൊട്ടി
നൃത്തമാടുമിത്തെരുവിൽ വരികമ്മാ
ഓ മാരിയമ്മാ..
നൃത്തമാടുമിത്തെരുവിൽ വരികമ്മാ
ഓഹോ മാരിയമ്മാ..
മുത്തോടു മുത്തു വാരി തൂവുകമ്മാ
മുത്തുമാരിയമ്മാ കരുമാരിയമ്മാ
മുത്തുമാരിയമ്മാ കരുമാരിയമ്മാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aayiram Kannulla
Additional Info
ഗാനശാഖ: