ഉന്മാദം എന്തൊരുന്മാദം

ഉം..ഉം..
ഉന്മാദം എന്തൊരുന്മാദം
നിൻ മെയ്യ് എൻ മെയ്യിൽ പടരുമ്പോൾ
എന്തൊരുന്മാദം (ഉന്മാദം..)

കസ്തൂരിവാകപ്പൂങ്കാവിലെത്തിയ
ചിത്രശലഭമേ ഉം..ഉം..ഉം
നിനക്കായ് ഞാനെന്റെ പാനപാത്രം
നിറച്ചു വെച്ചു
ഉം..ഹായ്
സ്വീകരിക്കൂ ഇത് സ്വീകരിക്കൂ
സ്വർഗ്ഗീയരോമാഞ്ചമാകൂ

സ്വർണ്ണച്ചിറകുകൾ കൊണ്ടെന്നെ മൂടിയ
സ്വപ്ന മധുപനേ
നിനക്കായ് ഞാനെന്റെ മാലതീസദനമി-
ന്നലങ്കരിച്ചു
ഉം..ഹായ്
സ്വീകരിക്കൂ ഇത് സ്വീകരിക്കൂ
സ്വർഗ്ഗീയരോമാഞ്ചമാകൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Unmadam Enthorunmadam

Additional Info

അനുബന്ധവർത്തമാനം