ഹണിമൂൺ നമുക്ക്

ഹണിമൂൺ നമുക്ക് ഹണിമൂൺ
എനിക്കും ചെറുപ്പം നിനക്കും ചെറുപ്പം
എന്നും കിട്ടാത്ത ചെറുപ്പം (ഹണിമൂൺ..)

പ്രേം നസീറും ഷീലയും പ്രേമിക്കുന്നതു പോലെ
സിനിമയിൽ പ്രേമിക്കുന്നതു പോലെ
കോഴിക്കോട്ടേ കടപ്പുറം മുഴുവൻ
ആടിപ്പാടി നടക്കേണം നമുക്ക്
ആടിപ്പാടി നടക്കേണം (ഹണിമൂൺ..)

തൃശൂരെ തിയേറ്ററിൽ ഫസ്റ്റ് ഷോ കാണണം
എന്നിട്ട് രാമനിലയത്തിൽ മുറിയെടുക്കണം
രാത്രി ഒന്നിച്ചുറങ്ങേണം (ഹണിമൂൺ..)

കാറ്റും കടലും കൈ കൊട്ടി ക്കളിക്കണ
കൊച്ചി തുറമുഖത്ത്
സായ്പ്പും മദാമ്മയും പോലെ നമുക്കിന്ന്
സവാരി ചെയ്യേണം
ബോട്ടിൽ സവാരി ചെയ്യേണം
ആലപ്പുഴ വഴി കൊല്ലത്തു പോണം
തോളുരുമ്മി നടക്കേണം
എന്നിട്ട് മന്ത്രിമാർ കറങ്ങുന്ന ഫോറിൻ കാറിൽ
ചുറ്റണം ഇന്ന് ട്രിവാൻ ഡ്രം സിറ്റി(ഹണിമൂൺ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Honeymoon Namukk

Additional Info

അനുബന്ധവർത്തമാനം