താജ്മഹൽ നിർമ്മിച്ച

താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
ഷാജഹാന്‍ ചക്രവര്‍ത്തീ
അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

ആ നല്ല ഹൈമവത ഭൂമിയിലെ
അശ്രുവാഹിനീ തടത്തില്‍
മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
മൂകാനുരാഗ കുടീരത്തില്‍
ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
എന്നിലെ ദുഃഖവും ഞാനും
താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

ആ നല്ല ചന്ദ്രമദരാത്രികളില്‍
അംശുമാലിനീതടത്തില്‍
ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
ആലിംഗനങ്ങളില്‍ മയങ്ങി
അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
സ്വപ്നവും ദാഹവും ഞാനും

താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
ഷാജഹാന്‍ ചക്രവര്‍ത്തീ
അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

Tajmahal Nirmicha... | Azhakulla Saleena | Superhit Malayalam Movie Song