ഒരമ്മ പെറ്റു വളർത്തിയ

ഒരമ്മ പെറ്റു വളർത്തിയ കിളികൾ
ഓമനപ്പൈങ്കിളികൾ
പെരിയാറിൻ തീരത്തൊരരയാലിൻ
കൊമ്പിന്മേൽ
ഒരുമിച്ചു കൂടു കെട്ടി - ഒരു കാല-
മൊരുമിച്ചു കൂടു കെട്ടി

തളിരിട്ട ചില്ലകളിലൂയലാടി അവർ
താമരക്കുളങ്ങളിൽ നീരാടി 
ആകാശപ്പൊയ്കയുടെ
കടവിലൊരാൺ കിളി അതു കണ്ട്-
കൊതിച്ചു നിന്നൂ - ആൺകിളി
അതു കണ്ട് കൊതിച്ചു നിന്നൂ 
ഒരു കിളിപ്പെണ്ണിനെ കണ്ണു വെച്ചൂ
അവൻ ഓമനപ്പേരു വിളിച്ചു 
മാനത്തുങ്കാവിലേക്ക് പറന്നേ പോയ് പെണ്ണ്
മഴവില്ലിൻ കൊമ്പിന്മേലാടാൻ പോയ്

കാലമാം വേടനൊരമ്പെയ്തു - അവൾ
പീലിച്ചിറകറ്റു താഴെ വീണു 
ഒരു കൂട്ടിൽ വളർന്നവരകന്നേ പോയ്
ഓമനപ്പൈങ്കിളികൾ പിരിഞ്ഞേ പോയ് 
ഓമനപ്പൈങ്കിളികൾ പിരിഞ്ഞേ പോയ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oramma Pettu

Additional Info

അനുബന്ധവർത്തമാനം