പുള്ളിമാൻ മിഴി

പുള്ളിമാൻ മിഴി പുള്ളിമാൻ മിഴി
പൂവമ്പന്റെ കളിത്തോഴി
പമ്പാതീരത്തു നിന്നെ കണ്ടിട്ട്‌
പണ്ടില്ലാത്തൊരു മോഹം
പണ്ടില്ലാത്തൊരു മോഹം (പുള്ളിമാൻ..)

ചിരിക്കരുത്‌...വായിലെ മുത്ത്‌ താഴെ വീഴും

അരനീർ വെള്ളത്തിൽ അഞ്ജനപ്പുഴയിൽ
അല്ലിപ്പൂവിനു വന്നവനേ (2)
പാതിവിരിഞ്ഞ നിൻ പുഞ്ചിരി കണ്ടിട്ട്‌
പണ്ടില്ലാത്തൊരു നാണം

എന്തിന്‌?
എനിക്കറിയില്ല! (പുള്ളിമാൻ..)

നനഞ്ഞ പൂന്തുകിൽ മാറിൽ ചുറ്റിയ
നാണംകുണുങ്ങി പെണ്ണേ
നീലക്കണ്മുന നെഞ്ചിൽ കൊണ്ടിട്ട്‌
നീയറിയാത്തൊരു ദാഹം
നീയറിയാത്തൊരു ദാഹം

അയ്യയ്യേ...വല്ലോരും കാണും!
കണ്ണു പൊത്തിയ്ക്കോട്ടെ! (പുള്ളിമാൻ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pulliman Mizhi