അമ്പിളിനാളം
Music:
Lyricist:
Singer:
Raaga:
Film/album:
അമ്പിളിനാളം അംബരമുകിലി-
ന്നാദ്യ ചുംബനമേകി
ആമ്പല്‍പൊയ്കകള്‍ ദീപാവലിയാല്‍
ആശംസകളേകീ
(അമ്പിളിനാളം...)
കതിരിട്ടു നിന്നൊരെന്‍ കല്‍പ്പനത്തോപ്പിലെ
കല്‍ഹാരപുഷ്പദളങ്ങള്‍
കണ്മണീ നിന്‍ ലജ്ജാലോലമാം
ദര്‍ശനസൌഭഗത്തിന്‍ കാറ്റിലാടി
ആര്‍ദ്രചിന്തകള്‍ വന്നെന്നെ മൂടി
സുന്ദര സ്വര്‍ഗങ്ങള്‍ തേടി
ഓ...ഓ....
അമ്പിളിനാളം അംബരമുകിലി-
ന്നാദ്യ ചുംബനമേകി
സ്വരരാഗധാരപോലൊഴുകുന്ന തെന്നലില്‍
സ്വര്‍ണംവിതയ്ക്കും നിലാവില്‍
ഓമനേനിന്‍ പട്ടുസാരിത്തലപ്പുപോല്‍
ഉലയുന്നു തേന്മലര്‍വള്ളീ
മാവിന്‍ മാദകചുംബനത്താലോ
മാധവലാളനയാലോ
ഓ...ഓ.....
(അമ്പിളിനാളം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ambilinaalam