ഉടുക്കു കൊട്ടി പാടും കാറ്റേ
ഉടുക്കുകൊട്ടിപ്പാടും കാറ്റേ ഉത്സവമിന്നെവിടേ
ഊരുചുറ്റാനെന്നെക്കൂടി തേരിലിരുത്താമോ.. നിന്റെ
തേരിലിരുത്താമോ
കടലിൽ നിന്നോ - കരയില്‍ നിന്നോ
കവിതക്കാരാ നീ വന്നൂ
കാട്ടില്‍ നിന്നോ നാട്ടില്‍ നിന്നോ
കവര്‍ന്നെടുത്തു കൈതപ്പൂ
എല്ലാര്‍ക്കും സ്വന്തക്കാരന്‍
എവിടെയും നാട്ടുകാരന്‍ - നീ
എവിടെയും നാട്ടുകാരന്‍
ഉടുക്കുകൊട്ടിപ്പാടും കാറ്റേ ഉത്സവമിന്നെവിടേ
ഊരുചുറ്റാനെന്നെക്കൂടി തേരിലിരുത്താമോ.. നിന്റെ
തേരിലിരുത്താമോ
മറഞ്ഞിരിയ്ക്കും നിന്നെക്കാണാന്‍
മായാജാലമറിഞ്ഞൂടാ
താനേ ഉയരും നിന്‍ ഗാനത്തിന്‍
താളം പോലുമറിഞ്ഞൂടാ
എല്ലാര്‍ക്കും സ്വന്തക്കാരന്‍
എവിടെയും നാട്ടുകാരന്‍ - നീ
എവിടെയും നാട്ടുകാരന്‍
ഉടുക്കുകൊട്ടിപ്പാടും കാറ്റേ ഉത്സവമിന്നെവിടേ
ഊരുചുറ്റാനെന്നെക്കൂടി തേരിലിരുത്താമോ.. നിന്റെ
തേരിലിരുത്താമോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
udukku kotti paadum kaatte