വർണ്ണശാലയിൽ വരൂ
വർണ്ണശാലയിൽ വരൂ വരൂ
വസന്തരാഗം പാടുവാൻ
വരം ലഭിക്കുവാൻ കരം പിടിക്കുവാൻ
ഈ വർണ്ണശാലയിൽ വരൂ വരൂ - വരൂ വരൂ
(വർണ്ണശാലയിൽ.....)
രാത്രിലില്ലികൾ വിടർന്നു നീളവെ
രാക്കുയിൽ സ്വയം മറന്നു പാടവെ
ചിത്രശാലയിൽ എൻ പുഷ്പശയ്യയിൽ
എത്രയെത്ര ശിശിരങ്ങൾ വീർപ്പുമുട്ടുന്നു
ആലിംഗനത്തിൻ സുഖം
അറിയുന്നവരേ വരൂ വരൂ
ആഹാ...ആ.....ആഹാ ആ...
(വർണ്ണശാലയിൽ.....)
രാത്രിവണ്ടുകൾ പറന്നു പോകവെ
രാജവീഥികൾ തളർന്നുറങ്ങവെ
നൃത്തമേടയിൽ എൻ സ്വർഗ്ഗവാതിലിൽ
എത്രയെത്ര ചുംബനങ്ങൾ വീർപ്പുമുട്ടുന്നു
ആലിംഗനത്തിൻ സുഖം
അറിയുന്നവരേ വരൂ വരൂ
ആഹാ...ആ.....ആഹാ ആ...
(വർണ്ണശാലയിൽ.....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
varnassalayil varoo
Additional Info
ഗാനശാഖ: