കിലുക്കാതെ കിലുങ്ങുന്ന കിലുക്കാമ്പെട്ടി
ആ....ആഹാഹാ....
കിലുക്കാതെ കിലുങ്ങുന്ന കിലുക്കാമ്പെട്ടി നിൻ
കിങ്ങിണിയരമണിയെവിടേ-
ചിരിക്കാതെ ചിരിക്കുന്ന ചിരിക്കുടുക്കേ നിൻ
ചിത്തിര ചിലമ്പുകൾ എവിടേ-
ഒളിച്ചുവെച്ചു ഞാനൊളിച്ചുവെച്ചു
പ്രിയതമൻ വളർത്തും പ്രേമവനത്തിൽ
ഒളിച്ചു വച്ചു ഞാനൊളിച്ചുവെച്ചു
അരക്കെട്ടികൊരുമുല്ലവള്ളിപോലെ പടരുമ്പോൾ
അരമണികിങ്ങിണികൾ ചിലച്ചില്ല
അധരത്തിലൊരു സ്വർണ്ണശലഭമായമർന്നപ്പോൾ
മധുരമാ ചിലമ്പൊലി ഉയർന്നില്ല
കളഞ്ഞു പോയി അതു കളഞ്ഞുപോയി
പ്രിയതമാ നെയെന്നെ ചുംബിച്ച ലജ്ജയിൽ
മറന്നുപോയി ഞാൻ മറന്നുപോയി
ലലലാ ലലലലാ ലലലലലാ....
എവിടെനീ ഒളിച്ചാലും എത്രകാലം മറച്ചാലും
എടുത്തുകൊണ്ടോടും നിന്നലങ്കാരങ്ങൾ
ഒരുരാവിലനുഭൂതി തിരിയുടെ വെളിച്ചത്തിൽ
ഒരുമിച്ചു കവരുംനിൻ നിറമാലകൾ
നിറഞ്ഞു പോയി കരൾ നിറഞ്ഞുപോയി
പ്രിയതമാ നിന്മോഹ സ്വപ്നത്തിൻ യമുനയിൽ
ഒഴുകിപ്പോയി ഞാൻ ഒഴുകിപ്പോയി
ആ....അഹാഹാ....