മലരമ്പനെഴുതിയ മലയാളകവിതേ
മലരമ്പനെഴുതിയ മലയാളകവിതേ
മാലേയ കുളിർ താവും മായാശില്പമേ
കവിതേ ...കവിതേ....കന്യകേ..(മലരമ്പനെഴുതിയ....)
ഹേമന്തസ്വപ്നങ്ങൾ വിടരും
രോമാഞ്ചമഞ്ചം നിൻ ഹൃദയം (2)
പനിനീരിൻ മണമൂറുമധരം
അനുരാഗമുന്തിരിപ്പവിഴം
കവിതേ ...കവിതേ....കന്യകേ..(മലരമ്പനെഴുതിയ....)
തെളിനീല നിറമോലും മിഴിയിൽ
കരിനീലത്താമരയിതളിൽ (2)
ഒരു കോടി തിര പാടും കടവിൽ
ഒരു കള്ളനോട്ടവുമായൊളിക്കും
കവിതേ ...കവിതേ....കന്യകേ..(മലരമ്പനെഴുതിയ....)
ആദ്യത്തെ മധുവിധുരാത്രി
അഭിരാമസംഗീതരാത്രി (2)
ആത്മാവിൽ വർണ്ണങ്ങളുതിരും
അഭിലാഷസംഗമരാത്രി
കവിതേ ...കവിതേ....കന്യകേ..(മലരമ്പനെഴുതിയ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Malarambanezhuthiya
Additional Info
ഗാനശാഖ: