നീലക്കരിമ്പിന്റെ നാട്ടിൽ
ആഹാ നീലക്കരിമ്പിന്റെ നാട്ടിൽ - ഒരു
നീല താമരപ്പൊയ്ക
താമരപ്പൊയ്കയിൽ പൂനുള്ളാൻ വന്ന
തങ്കക്കുടത്തിനെ കണ്ടവരുണ്ടോ
തങ്കക്കുടത്തിനെ കണ്ടവരുണ്ടോ - ഓഹോ
നീലക്കരിമ്പിന്റെ നാട്ടിൽ
നീലക്കരിമ്പിന്റെ നാട്ടിൽ - ഒരു
നീല താമരപ്പൊയ്ക
താമരപ്പൂനുള്ളും തോഴിയെ തേടും
പ്രേമസ്വരൂപനെ കണ്ടവരുണ്ടോ (2) - ആഹാ
നീലക്കരിമ്പിന്റെ നാട്ടിൽ
സ്വർണ്ണക്കിന്നരി സാരിയുടുത്ത്
സ്വപ്നം പോലവൾ ഈവഴി വന്നാൽ
സ്വർഗ്ഗം ഭൂമിയിൽ പൂത്തു വിളയാടും - ഹൊയ്
താഴമ്പൂവുകൾ പൂമണം നൽകും
തണ്ണീർച്ചോലകൾ നൂപുരം നൽകും
പൂവാലൻകിളി പാട്ടുകൾ പാടീടും
പൂവാലൻകിളി പാട്ടുകൾ പാടീടും
(ആഹ നീലക്കരിമ്പിന്റെ നാട്ടിൽ..)
പൊയ്കയിൽ പൂവുകൾ തുള്ളുന്ന കാലം
പൂവനം രോമാഞ്ചം കൊള്ളുന്ന കാലം
ഓമന താമര പോലെ വിടർന്നല്ലോ ഹൊയ്
പൂവിൽ പൂമ്പൊടി തിങ്ങുന്ന കാലം
പൂമ്പാറ്റ പൂമ്പൊടി തേടുന്ന കാലം
ദേവൻ പൂമ്പൊടി തേടിയണഞ്ഞല്ലോ
ദേവൻ പൂമ്പൊടി തേടിയണഞ്ഞല്ലോ
(നീലക്കരിമ്പിന്റെ നാട്ടിൽ..)