പരിഭവിച്ചോടുന്ന പവിഴക്കൊടി

പരിഭവിച്ചോടുന്ന പവിഴക്കൊടീ
പവിഴക്കൊടീ - പവിഴക്കൊടീ
പരിഭവിച്ചോടുന്ന പവിഴക്കൊടീ നിന്റെ
പരിഭവവും നല്ല കവിത
അഭിലാഷമാണതിന്‍ ആകാരം
അനുരാഗമാണതിന്‍ അലങ്കാരം
പരിഭവിച്ചോടുന്ന പവിഴക്കൊടീ

നിന്‍മന്ദഹാസത്തിന്‍ പട്ടുതൂവാലകള്‍
എന്‍ഹൃദയത്തിനോ പൊന്നാടകള്‍
നിന്‍മന്ദഹാസത്തിന്‍ പട്ടുതൂവാലകള്‍
എന്‍ഹൃദയത്തിനോ പൊന്നാടകള്‍
നിന്‍കിളിക്കൊഞ്ചല്‍ പൂന്തേന്മൊഴികള്‍
നിന്‍കിളിക്കൊഞ്ചല്‍ പൂന്തേന്മൊഴികള്‍
എന്‍നിമിഷത്തിന്‍ ചിറകടികള്‍
(പരിഭവിച്ചോടുന്ന..)

നിന്‍പ്രേമഗാനത്തിന്‍ രാഗതരംഗങ്ങള്‍
എന്റെ കിനാവിന്നു താരാട്ടുകള്‍
നിന്‍പ്രേമഗാനത്തിന്‍ രാഗതരംഗങ്ങള്‍
എന്റെ കിനാവിന്നു താരാട്ടുകള്‍
നിന്‍മധുചുംബനം - മധുരസ്മരണകള്‍
നിന്‍മധുചുംബന മധുരസ്മരണകള്‍
എന്‍ജന്മത്തിന്‍ പൊന്‍നിധികള്‍
(പരിഭവിച്ചോടുന്ന..)

Pachanottukal | Paribhavichodunna song