ഞാനാരെന്നറിയുമോ ആരാമമേ

ഞാനാരെന്നറിയുമോ ആരാമമേ
എൻ ഗാനം നീയോർക്കുമോ ആരാമമേ
തളിർകൊണ്ട്‌ വീശി മലർകൊണ്ട്‌ വീശി
താലോലിക്കുന്നൊരെൻ ആരാമമേ
എന്നും താലോലിക്കുന്നൊരെൻ ആരാമമേ (ഞാനാരെന്നറിയുമോ..)

പടർന്നേറും കോടിപോയ മരമാണു ഞാൻ
ശിൽപകലപാതിയിൽ വെടിഞ്ഞ ശിലയാണു ഞാൻ (പടർന്നേറും..)
അവളെന്ന ദീപത്തിൻ ഒളിയല്ലേ ഞാൻ-
അവളെന്ന രൂപത്തിൻ നിഴലല്ലേ ഞാൻ -
നിഴലല്ലേ.. ഞാ..ൻ (ഞാനാരെന്നറിയുമോ..)

മണിദീപം പൊലിഞ്ഞെന്നാൽ ഒളിനിൽക്കയായ്‌
തങ്കത്തളിർമേനി മറഞ്ഞെന്നാൽ നിഴൽ ബാക്കിയായ്‌ (മണിദീപം..)
മധുരിക്കും സ്മൃതി നൽകും നയനങ്ങളാൽ
മനസ്സിൽ ഞാൻ കാണുന്നെൻ മധുരാങ്കിയേ മധുരാങ്കിയേ(ഞാനാരെന്നറിയുമോ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njan Aarennariyumo

Additional Info

അനുബന്ധവർത്തമാനം