വസന്തം തുറന്നു വർണ്ണശാലകൾ

വസന്തം തുറന്നു വര്‍ണ്ണശാലകള്‍
വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ - ആ.....
വസന്തം തുറന്നു വര്‍ണ്ണശാലകള്‍
വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ
കാലം കനിഞ്ഞു കനിവിന്‍ തുള്ളികള്‍
കരളില്‍ വീണ്ടും ചിരി വിടര്‍ന്നൂ - ആ......
കരളില്‍ വീണ്ടും ചിരി വിടര്‍ന്നൂ
വസന്തം തുറന്നു വര്‍ണ്ണശാലകള്‍
വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ

ഇന്നലെ വരെയീ വാടിയിലിരുളിന്‍ 
കണ്ണീര്‍ യവനിക വീണിരുന്നൂ
ഇന്നെന്‍ കണ്ണുകള്‍ വിടരും നേരം
വിണ്ണിന്‍ വര്‍ണ്ണം പടരുന്നൂ - ആ.....
വസന്തം തുറന്നു വര്‍ണ്ണശാലകള്‍
വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ

എന്നിലുറങ്ങിയ മധുമയഗാനം
ഇന്നതിമൃദുവായ് ഉയരുന്നൂ 
മിന്നും പുഞ്ചിരിയിതൾ എൻ പ്രിയനായ്
എന്നധരങ്ങളില്‍ ഇനിയെന്നും - ആ.....
വസന്തം തുറന്നു വര്‍ണ്ണശാലകള്‍
വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ - ആ.....
വസന്തം തുറന്നു വര്‍ണ്ണശാലകള്‍
വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasantham Thurannu

Additional Info

Year: 
1969

അനുബന്ധവർത്തമാനം