ഹരിനാമകീർത്തനം പാടാനുണരൂ (D)

ഹരിനാമകീർത്തനം പാടാനുണരൂ
അരയാൽ കുരുവികളേ - അരയാൽ കുരുവികളേ
കൊമ്പു വിളിക്കൂ ശംഖുവിളിക്കൂ അമ്പലമയിലുകളേ ആ..
അമ്പലമയിലുകളേ.....
ഹരിനാമകീർത്തനം പാടാനുണരൂ
അരയാൽ കുരുവികളേ - അരയാൽ കുരുവികളേ

മാനസക്ഷേത്രത്തിൻ നടതുറന്നു
മാദകപ്രേമത്തിന്നൊളി പരന്നു
മമജീവ ദാഹം സംഗീതമായി
മന്മഥരൂപനെ വാഴ്ത്തുകയായി
ഹരിനാമകീർത്തനം പാടാനുണരൂ
അരയാൽ കുരുവികളേ - അരയാൽ കുരുവികളേ

കനകമനോരഥ വീഥികളിൽ
കാർത്തിക ദീപങ്ങൾ തെളിയുകയായ്
പ്രണയമഹോത്സവ ഗീതികളിൽ
പ്രമദഹൃദന്ദം വിടരുകയായി

ഹരിനാമകീർത്തനം പാടാനുണരൂ
അരയാൽ കുരുവികളേ - അരയാൽ കുരുവികളേ
കൊമ്പു വിളിക്കൂ ശംഖുവിളിക്കൂ അമ്പലമയിലുകളേ ആ..
അമ്പലമയിലുകളേ.....
ഹരിനാമകീർത്തനം പാടാനുണരൂ
അരയാൽ കുരുവികളേ - അരയാൽ കുരുവികളേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hari Nama Keerthanam (D)

Additional Info

Year: 
1969

അനുബന്ധവർത്തമാനം