വെള്ളാരംകുന്നത്ത് - F

വെള്ളാരം കുന്നത്ത് 
തിങ്കളിതാ പൊങ്ങുന്നേ
വെള്ളിപ്പൂം കൊലുസ്സിട്ട്
പെണ്ണാളും തുള്ളുന്നേ 
തുള്ളാരം തുള്ളി വരും 
കുഞ്ഞിക്കിളി പാറുന്നേ
തുള്ളിയോടിയും ചിന്തു പാടിയും
തുള്ളിയാടിടാം നമ്മൾക്കാഘോഷം
(വെള്ളാരം...)

മനമിന്നൊരു തേന്മാവ് 
മയിലാടും പൂങ്കാവ്‌
കടലോര പൂവലയിൽ 
കളിയാടും പൂന്തോണി
ഇനി നാവിൽ പാട്ടുണ്ട് 
ദ്രുതതാള ചേലുണ്ട്
മണിനാഗം പോലഴകായ് 
ഉടലാടും ചോടുണ്ട്
കളിയാടും പൈങ്കിളിയേ.. 
ഇടനെഞ്ചിൽ കനിവില്ലേ 
ഇണ പാടും കാടില്ലേ
കെസ്സുപാട്ടുമായ് 
ഒത്തു ചേർന്നു നാം 
നൃത്തമാടിടാം മേളത്തിൽ
(വെള്ളാരം...)

ഇനിയൊന്ന് ചാഞ്ചാട്
കതിരോല ഊഞ്ഞാലിൽ
കണിവാഴ തൊങ്ങലുകൾ 
വരവേൽക്കും താലങ്ങൾ
ശ്രുതി മൂളി ചാഞ്ചാട് 
മണിവർണ്ണ പൂമ്പാറ്റേ
നുരചിന്നും ചിരിയോടെ 
നിറയുന്നു തേൻചോല
കളിവാക്കിൻ കിങ്ങിണിയോ..
ലയമാർന്ന പൂവിനകം 
ലാവണ്യ തേൻകൂട്
പ്രേമലോലനായ് രാഗരൂപനായ്
ഓളമാർന്നു വാ പൂമ്പാറ്റേ
(വെള്ളാരം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vellaram kunnathu - F

Additional Info

Year: 
1999

അനുബന്ധവർത്തമാനം