ഈ ഗാനത്തിൽ വിടരും

ഈ ഗാനത്തിൽ വിടരും മോഹനം
ഇരു ഹൃദയപ്പൂക്കളിൽ തുളുമ്പും സൗരഭം (2)
ഈ വസന്ത പൗർണ്ണമി തൻ ഇന്ദ്രനീലപ്പുഴയിൽ
ഈണമായ് നീന്തുന്നു നമ്മൾ ( ഈ ഗാനത്തിൽ..)

ഇളം തെന്നൽ കുളിർമണിയുതിർന്നിടും നേരം
അരികിൽ നീ വന്നെന്നറിയും(2)
പ്രിയതോഴിയെൻ കണ്ണിൽ തഴുകിടും നേരം (2)
നിർവൃതി തന്നർഥമറിയും ഞാൻ
നിർവൃതി തന്നർത്ഥമറിയും (ഈ ഗാനത്തിൽ...)

വെളിച്ചത്തിൻ തിരയിൽ ഞാൻ നീന്തുവാനായ് നീ
മനസ്സേ പൗർണ്ണമിയാക്കി (2)
നിറങ്ങളേഴെൻ മുന്നിൽ നർത്തനമാടാൻ
മധുമൊഴി മാധവമാക്കി നീ
മധുമൊഴി മാധവമാക്കി (ഈ ഗാനത്തിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee Ganathil Vidarum

Additional Info

അനുബന്ധവർത്തമാനം