ചെമ്പകമല്ല നീയോമനേയൊരു

ചെമ്പകമല്ല നീയോമനേയൊരു
പനിനീർ ചെമ്പകം വെറും
കുങ്കുമമല്ല നീ ശ്രീദേവി ചാർത്തുന്ന
മംഗല്യ കുങ്കുമം (ചെമ്പകമല്ല..)

താമരയല്ല നീ ശ്രീപാദം പൂവിടും
സായൂജ്യ പൊൻ താമര
മണി വീണയല്ല നീ വാണീമണിയുടെ
മടിയിലെ കേളീ കല (ചെമ്പകമല്ല...)

സ്വർനദി ഗംഗയായൊഴുകുന്നു നീയെന്റെ
സ്വപ്നമഹാതലത്തിൽ
താരുണ്യരാഗമായലിയുന്നു നീയെന്റെ
ഗാനസരോവരത്തിൽ ( ചെമ്പകമല്ല..)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chempakamalla Nee Omane

Additional Info

അനുബന്ധവർത്തമാനം