വെള്ളാരംകുന്നത്ത് - M
വെള്ളാരംകുന്നത്ത്
തിങ്കളിതാ പൊങ്ങുന്നേ
വെള്ളിപ്പൂം കൊലുസ്സിട്ട്
പെണ്ണാളും തുള്ളുന്നേ
തുള്ളാരം തുള്ളി വരും
കുഞ്ഞിക്കിളി പാറുന്നേ
തുള്ളലാടിയും ചിന്തു പാടിയും തുള്ളിയോടിടാം നമ്മൾക്കാഘോഷം
വെള്ളാരംകുന്നത്ത്
തിങ്കളിതാ പൊങ്ങുന്നേ
വെള്ളിപ്പൂം കൊലുസ്സിട്ട്
പെണ്ണാളും തുള്ളുന്നേ
പെണ്ണാളും തുള്ളുന്നേ
മനമിന്നൊരു തേന്മാവ്
മയിലാടും പൂങ്കാവ്
കടലോര പൂവലയിൽ
കളിയാടും പൂന്തോണി
ഇനി നാവിൽ പാട്ടുണ്ട്
ദ്രുതതാള ചോടുണ്ട്
മണിനാഗം പോലഴകായ്
ഉടലാടും ചേലുണ്ട്
കളിയാടും പൈങ്കിളിയേ...
ഇടനെഞ്ചിൽ കനിവില്ലേ
ഇണപാടും പാട്ടില്ലേ
ചെത്തുതാളമായ് ഒത്തുചേർന്നു നാം
നൃത്തമാടിടാം മേളത്തിൽ
വെള്ളാരംകുന്നത്ത്
തിങ്കളിതാ പൊങ്ങുന്നേ
വെള്ളിപ്പൂം കൊലുസ്സിട്ട്
പെണ്ണാളും തുള്ളുന്നേ
പെണ്ണാളും തുള്ളുന്നേ
മധുപെയ്യും പുഷ്പങ്ങൾ
വരവേൽക്കും താലങ്ങൾ
കണിവാഴത്തൊങ്ങലുകൾ
കനവൂറും പൊന്നലകൾ
ശ്രുതി മൂളി ചാഞ്ചാട്
മണിവർണ്ണ പൂമ്പാറ്റേ
നുര ചിന്നും ചിരിയോടെ
നിറയുന്നു തേൻചോലാ
കളിവാക്കിൻ കിങ്ങിണിയോ...
ലയമാർന്ന പൂവിന്നകം
ലാവണ്യത്തേൻ കൂട്
പ്രേമലോലനായ് രാഗരൂപനായ് ഓളമാർന്നു വാ പൂമ്പാറ്റേ
വെള്ളാരംകുന്നത്ത്
തിങ്കളിതാ പൊങ്ങുന്നേ
വെള്ളിപ്പൂം കൊലുസ്സിട്ട്
പെണ്ണാളും തുള്ളുന്നേ
തുള്ളാരം തുള്ളി വരും
കുഞ്ഞിക്കിളി പാറുന്നേ
തുള്ളലാടിയും ചിന്തു പാടിയും തുള്ളിയോടിടാം നമ്മൾക്കാഘോഷം
വെള്ളാരംകുന്നത്ത്
തിങ്കളിതാ പൊങ്ങുന്നേ
വെള്ളിപ്പൂം കൊലുസ്സിട്ട്
പെണ്ണാളും തുള്ളുന്നേ