തൃച്ചമ്പരം നടയില്‍

തൃച്ചമ്പരം നടയില്‍ തിങ്കള്‍ക്കെടാവിളക്ക് 
മുറ്റം മൂടും വെണ്ണിലാവേ 
ചൊല്ലിടാം ഞാന്‍ ഒരു വാക്ക് 
ഈ ഗ്രാമസൗന്ദര്യം എന്‍റെ മാത്രം 
എന്‍റെ എന്‍റെ എന്‍റെ മാത്രം
(തൃച്ചമ്പരം...)

പ്രദക്ഷിണവീഥിയില്‍ തീര്‍ത്ഥാടകരായ് 
നിഴലുകള്‍ പ്രണയിച്ചു നടന്നു 
വലത്തേ ശീവേലിക്കല്ലില്‍ ഇരുന്നു ഞാന്‍
ഇനി വരാം കൗമാരം ഓര്‍ത്തു
കണ്ണിനാല്‍ അന്നു നീ എയ്തൊരു* 
അമ്പലം അല്ലേ സാക്ഷി
ഈ അമ്പലം അല്ലേ സാക്ഷി 
(തൃച്ചമ്പലം...)

നടപ്പുരവീഥിയില്‍ വെൺപ്രാവുകളും കുറുകവേ എഴുന്നേറ്റു നടന്നു 
പുറത്തേ മുറ്റത്തെ കല്‍ത്തൂണില്‍ ചാരി ഞാന്‍ 
ഒരു മാത്ര നിന്‍ മുഖം ഓര്‍ത്തു
പണ്ടു നീ കാട്ടിയ കുസൃതികള്‍ക്കൊക്കെയും ആല്‍മരം അല്ലേ സാക്ഷി
ഈ ആല്‍മരം അല്ലേ സാക്ഷി 
(തൃച്ചമ്പലം...)
ലാലല ലാലല ലലലാലാ
എന്‍റെ എന്‍റെ എന്‍റെ മാത്രം... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thrichambaram nadayil

Additional Info

Year: 
1997

അനുബന്ധവർത്തമാനം