പുഴപോലും ചുവപ്പായി
പുഴപോലും ചുവപ്പായി
അന്തിയായല്ലോ ഓ...
ഇനി മേല നടന്നീടാന്‍
മഞ്ഞും വീണല്ലോ ഓ...
ഇനി ദൂരം ചെറുതാണോ
പെരുമീന്‍ കടലില് മുങ്ങിപ്പോണല്ലോ
മണവാട്ടി മടിയാതെ
കൂടെ ഞാന്‍ ഇല്ലേ ഓ...
തിരി കാട്ടാന്‍ മലമേലേ
തിങ്കള്‍ പെണ്ണില്ലേ ഓ...
ഇനി ദൂരം ചെറുതാണേ
പെരുമീന്‍ കടലില് മുങ്ങിപ്പോയ്ക്കോട്ടേ
വിളറി വിളറി എന്‍റെ മടിയില്‍
ഇഴുകിച്ചേര്‍ന്ന തേനേ
ഉണരു ഉണരു നിന്‍റെ കുടിലു
തെളിഞ്ഞിടുന്നു ദൂരേ
കുളിരുന്നേ അരികെ വായോ
എനിയ്ക്കായി കനല് തായോ
തെളിഞ്ഞു തെളിഞ്ഞു വരും
ചന്ദിരന്‍റെ കണ്ണ് പൊത്ത് മാരാ
മണവാട്ടി മടിയാതെ
കൂടെ ഞാന്‍ ഇല്ലേ ഓ...
തിരി കാട്ടാന്‍ മലമേലേ
തിങ്കള്‍ പെണ്ണില്ലേ ഓ...
ഒടുവിലൊടുവിലിന്നീ വഴിയിൽ
ഇടറി വീഴം നേരം
ഉടലു മുറുകി എന്നെ
ഇറുകി പുണര്‍ന്നിടുന്നു നീയും
കളിയാക്കാന്‍ അരികിലാരോ
കൊതികൂട്ടും മഴനിലാവോ
ഉറക്കം ഒഴിഞ്ഞു നിന്‍റെ നാണം മെല്ലേ നുള്ളിക്കോട്ടേ ഞാനും
പുഴപോലും ചുവപ്പായി
അന്തിയായല്ലോ ഓ...
ഇനി മേല നടന്നീടാന്‍
മഞ്ഞും വീണല്ലോ ഓ...
ഇനി ദൂരം ചെറുതാണോ
പെരുമീന്‍ കടലില് മുങ്ങിപ്പോണല്ലോ
മണവാട്ടി മടിയാതെ
കൂടെ ഞാന്‍ ഇല്ലേ ഓ...
തിരി കാട്ടാന്‍ മലമേലേ
തിങ്കള്‍ പെണ്ണില്ലേ ഓ...
ഇനി ദൂരം ചെറുതാണേ
പെരുമീന്‍ കടലില് മുങ്ങിപ്പോയ്ക്കോട്ടേ