കിളി കിളി പൈങ്കിളി

കിളി കിളി പൈങ്കിളീ...
കൃഷ്‌ണപ്പൈങ്കിളീ (2)
ഇവനെ ഞാൻ സ്‌നേഹിക്കുന്നൂ...
ഇവനെ മാത്രം സ്‌നേഹിക്കുന്നൂ...
(കിളി...)

ഇവനൊരു മലരമ്പും മലർമാലയുമായ്
ഇന്നലെ ഇരവിൽ വിരുന്നുവന്നു...
ഇതുവരെയായ് ഞാനറിയാത്ത കാര്യങ്ങൾ (2)
ഇരുചെവിയറിയാതെ പറഞ്ഞുതന്നു...
(കിളി...)

ഇവനൊരു കുളിരമ്പിളി നീലനിലാവായ്
ഇന്നെന്റെ മനസ്സിൽ ഉദിച്ചുയർന്നു...
ഇതുവരെയായ് ഞാൻ കാണാത്ത കാര്യങ്ങൾ (2)
ഇന്നെനിക്കായ് മാത്രം കാഴ്‌ചവച്ചു...(ഇതുവരെയായ്.. )
(കിളി...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Kili kili painkili

Additional Info

അനുബന്ധവർത്തമാനം