ഹംസപ്പിട പോലെ

ഹംസപ്പിട പോലെ നടക്കണ ഹസീനാബീവി
റംസാൻപിറ പോലെ ചിരിക്കണ ഹസീനാബീവി 
ഹംസപ്പിട പോലെ നടക്കണ ഹസീനാബീവി
റംസാൻപിറ പോലെ ചിരിക്കണ ഹസീനാബീവി ... ഹസീനാബീവി

അണിവാതിലറവാതിൽ തുറന്ന് പെണ്ണേ
മാരൻ കാത്തിരുന്നങ്ങ് കുഴഞ്ഞു പെണ്ണേ
നാണിച്ച് നിൽക്കാതെ നഖം കടിച്ചിരിക്കാതെ
മാരന്റെ മെയ്യോട് മെയ്യ് ചേർത്തിരിക്കണ്
ഇടംകണ്ണ് തുടിക്കണ് ഇടനെഞ്ച് പിടക്കണ്
അടിമുടി ഇളകണ് അടവുകൾ എടുക്കണ്‌
പനിനീര് തളിക്കണ് ഇളനീര് തുളക്കണ്
പൂന്തേൻ പൂമ്പൊടി കൊഴയുന്ന്
മാങ്കനി തേങ്കനി പൂങ്കനിയായി
മാരന്റെ കരങ്ങളിൽ കളിയാടുന്ന്
മാരന്റെ കരങ്ങളിൽ കളിയാടുന്ന്
ഹംസപ്പിട പോലെ നടക്കണ ഹസീനാബീവി
റംസാൻപിറ പോലെ ചിരിക്കണ ഹസീനാബീവി ... ഹസീനാബീവി

പതിനേഴു വസന്തങ്ങൾ പൊതിഞ്ഞു പൊന്ന്
പതറാതെ പാദം വെച്ച് കയറി പെണ്ണ്
പുരികങ്ങൾ എറിയണ് പൂവള വീശണ്
മാരന്റെ മൊഹബ്ബത്തിൻ പൂവിനെ പിടിക്കണ്

തട്ടം മാറണ്‌ തൊട്ടു തുടങ്ങണ്‌
മട്ടും മാറണ്‌ കൊട്ടും മാറണ്‌
മുത്തുകളിടയണ്‌ മുന്തിരിയൊഴുകണ്
മദനപ്പൂവമ്പുകളെടുക്ക്ന്ന്‌
പുതിയറ കൊതിയറ മധുവറ തന്നില്‍ 
മാരന്റെ മാറും തട്ടിക്കിടക്കുന്ന്‌
മാരന്റെ മാറും തട്ടിക്കിടക്കുന്ന്‌

ഹംസപ്പിട പോലെ നടക്കണ ഹസീനാബീവി
റംസാൻപിറ പോലെ ചിരിക്കണ ഹസീനാബീവി
ഹംസപ്പിട പോലെ നടക്കണ ഹസീനാബീവി
റംസാൻപിറ പോലെ ചിരിക്കണ ഹസീനാബീവി ... ഹസീനാബീവി
ഹസീനാബീവി ... ഹസീനാബീവി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hamsappida pole