ചന്തു ജഗന്നാഥൻ
അഭിനേതാവ് ജഗന്നാഥന്റെ മകൻ.
1986ലെ സംസ്ഥാനസ്കൂൾ യുവജനോത്സവത്തിൽ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചെത്തി ലളിതഗാനത്തിൽ ഒന്നാംസ്ഥാനത്തെത്തിയ ഗായകനായിരുന്നു J. ചന്ദ്രശേഖരൻ നായർ എന്ന ചന്തു ജഗന്നാഥൻ.
പിൽക്കാലത്ത് ജഗതി ശ്രീകുമാർ സംവിധാനം ചെയ്ത 'കല്യാണ ഉണ്ണികൾ' എന്ന ചിത്രത്തിൽ അഭിനേതാവും ഗായകനുമായ അച്ഛൻ ജഗന്നാഥനോടൊപ്പം 'ആണ്ടിപണ്ടാരം' എന്ന ഗാനം പാടി സിനിമാപിന്നണിഗായകനായി ചന്തു അരങ്ങേറി. അക്കാലത്ത് ചില സിനിമകൾക്ക് വേണ്ടി ഡബ്ബിംഗും ചെയ്യുകയുണ്ടായി.
പിന്നണി ഗാനരംഗത്തെ സാധ്യതകൾക്ക് പിന്നാലെയലയാതെ ശബ്ദകലാരംഗത്തെ മറ്റു സാധ്യതകളിലേയ്ക്ക് ചേക്കേറിയ ചന്തു, പ്രവാസറേഡിയോരംഗത്തെ ശക്തമായ സാന്നിധ്യമായി മാറി. UAEയിലെ റേഡിയോ ഏഷ്യയിൽ ദീർഘകാലം അവതാരകനായിരുന്ന ചന്തു 2006ൽ നാട്ടിൽ തിരിച്ചെത്തി. കേരളത്തിലെ ആദ്യത്തെ സ്വകാര്യ എഫ്.എം.സ്റ്റേഷനായ റേഡിയോ മാംഗോയുടെ ആരംഭകാലം മുതൽ അതിന്റെ ഭാഗമായി മാറി.