ഇണപൂംതുമ്പികളേ ഇതിലേ

ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ
ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ
മലരണിപൊയ്കകൾ മരതകക്കാവുകൾ
പുലരികൾ സന്ധ്യകൾ 
പൗർണ്ണമിരാവുകൾ വിരുന്നൊരുക്കി
ഇതിലേ ഓ ഇതിലേ
ഇതിലേ ഓ ഇതിലേ
ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ
ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ

ഇതുവരെ മോഹങ്ങൾ തുടിക്കുന്ന മൊട്ടുകൾ
ഇന്നൊന്നായ് വിടരുമ്പോൾ
അവയുടെ മിഴിയിൽ എല്ലാമെല്ലാം
പുതുവർണ്ണപ്പൊലിമകളായ് തെളിയുന്നൂ
അവയുടെ ചുണ്ടിൽ എല്ലാമെല്ലാം
തിരുമധുരം തിരുമധുരം പകരുന്നു
ഇതിലേ ഓ ഇതിലേ
ഇതിലേ ഓ ഇതിലേ
ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ
ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ

ഇതുവരെ സ്വപ്നങ്ങൾ കോർത്തോരു മാലകൾ
ഇന്നു കഴുത്തിൽ ചാർത്തുമ്പോൾ
അവയുടെ ഗന്ധം ഇരുകരളുകളിൽ
ആറാത്ത സ്നേഹമായ് പടരുന്നു
അവയുടെ പുളകം മണിയറതന്നിൽ
ആനന്ദനിർവൃതിയായ് തീരുന്നു
ഇതിലേ ഓ ഇതിലേ
ഇതിലേ ഓ ഇതിലേ
ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ
ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Inapoomthumbikale ithile

Additional Info

Year: 
1997

അനുബന്ധവർത്തമാനം