ദേവസന്ധ്യാ ഗോപുരത്തിൽ

ദേവസന്ധ്യാ ഗോപുരത്തിൽ
ചാരുചന്ദനമേടയിൽ..
ശാന്തമീ വേളയിൽ സൗമ്യനാം ഗായകാ..
പാടുക നീയൊരു ഗാനം...
പവിഴനിലാവിൻ പ്രിയഗാനം...

ജനിയ്ക്കുംമുമ്പേ ഏഴുസ്വരങ്ങളും
ജാതകമെഴുതിച്ചു തന്നു..
മഴതൻ നേർത്ത വിരലുകൾ മണ്ണിൽ
സ്മൃതികളിൽ താളംപകർന്നു...
ഭൂമിതൻ യൗവനം നീയറിയാതൊരു
താമരത്തംബുരു തന്നു..
ശ്രുതിചേർക്കുമോ...
ജതി സ്വരംപാടുമോ...
ശ്രുതിചേർക്കുമോ...
ജതി സ്വരംപാടുമോ..
(ദേവസന്ധ്യാ)

പനിനീർപ്പൂക്കൾ പൊന്നലുക്കിടുമീ
പല്ലവി പാടിയതാരോ...
പാടത്തെ കിളികൾ‍ കലപിലകൂട്ടും
കാകളി മൂളിയതാരോ...
പാടിയഗീതം പാതിയിൽ നിർത്തി
പറന്നുപോയതുമാരോ...
ചെവിയോർക്കുമോ...
നിൻ സ്വരം കേൾക്കുമോ...
ചെവിയോർക്കുമോ...
നിൻ സ്വരം കേൾക്കുമോ..
(ദേവസന്ധ്യാ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)

Additional Info