പൂവിതൾ ചിരിയിൽ

പൂവിതൾ ചിരിയിൽ വിടരും യൗവ്വനം  പൂന്തളിർ മിഴിയിലുണരും സൗഭഗം 
മോഹഗ്ളാസ്സുതൻ ഉള്ളിൽ വീണൊരെൻ  ദാഹത്തുമ്പിതൻ വർണ്ണത്തൂവൽ
വാരിച്ചൂടുവാൻ ചാരത്തോടി വാ  ..വാരിച്ചൂടുവാൻ ചാരത്തോടി വാ

പൂവിതൾ ചിരിയിൽ വിടരും യൗവ്വനം  പൂന്തളിർ മിഴിയിലുണരും സൗഭഗം

പുളകമിതളിടുമെൻ ഹൃദയസരസ്സിനുള്ളിൽ തുഴയും കനവായി വാ.
അഴിയും തുകിലിനുള്ളിൽ നുരയും ലഹരിയുടെ കുളിരിലഴകായ് വരൂ.
(പുളകമിതളിടുമെൻ...)
മതിയാവോളം എന്നെ മലരമ്പെയ്തുറക്കൂ. ഉറക്കൂ.....ഉറക്കൂ...

പൂവിതൾ ചിരിയിൽ വിടരും യൗവ്വനം  പൂന്തളിർ മിഴിയിലുണരും സൗഭഗം 

സിരയിലൊഴുകിടുമെൻ ലയനലഹരികളിൽ നിറയും സുഖമായി വാ
നനഞ്ഞ രാമച്ചത്തിൻ സുഗന്ധമൊഴുകിടുമെൻ  മടിയിൽ തലചായ്ച്ചിടൂ
(സിരയിലൊഴുകിടുമെൻ...)

മദരാഗങ്ങളാലെൻ ഇളമെയ് വാരി പുണരൂ മോഹഗ്ളാസ്സുതൻ ഉള്ളിൽ വീണൊരെൻ
ദാഹത്തുമ്പിതൻ വർണ്ണത്തൂവൽ വാരിച്ചൂടുവാൻ ചാരത്തോടി വാ.

പൂവിതൾ ചിരിയിൽ വിടരും യൗവ്വനം. പൂന്തളിർ മിഴിയിലുണരും സൗഭഗം
സൗഭഗം...സൗഭഗം.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poovithal chiriyil

Additional Info

Year: 
1992