തുമ്പപ്പൂ മുണ്ട്

തുമ്പപ്പൂ മുണ്ട് തുന്നിയിരിക്കുന്ന തിങ്കൾ പെൺ കൊടിയേ
വിണ്ണിൽ നിന്നെന്റെ പള്ളി പൂമുറ്റത്തെന്തേ നീ വന്നു
മെഴുതിരി നാളം അണയുമ്പോൾ മനസിൽ
നറുതിരി നീട്ടി ശരദീപം നിരവിൽ
ഒരു ശ്യാമമുകിലായ് നീ ഇതിലേ വരൂ

വാർമഴവിൽ പുഞ്ചിരിയാൽ
പൂംകനവിൽ വന്നവൾനീ
പാതകളിൽ നീർമരുതായ്
വേനലിലും നീ തണലായ്
ഒരു വന്ധ്യമേഘം മഴയാകുവാൻ
ഇനി വന്യ മോഹം മലർചൂടുവാൻ
കുളിരിണയാൽ നടവഴി നീ ഇതിലെവന്നു
           [ തുമ്പപൂമുണ്ട്...
ജീവജലം കൊണ്ടുവരും
നീർകനിവിൻ പൂമഴയായ്
നീലമുകിൽ കാർകുഴലിൽ
നീർമണികൾ പൂവുകളായ്
ഒരു നേർത്ത മഞ്ഞിൻ ഉടയാടയായ്
ഉടലാകെമൂടും ശശിലേഖപോൽ
മണവറയിൽ സുരഭിലയായ് ഇതിലിരുന്നു
         [ തുമ്പപൂമുണ്ട്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thumpappoo mundu