മുകിൽ തുടികൊട്ടി
Music:
Lyricist:
Singer:
Film/album:
മുകിൽ തുടികൊട്ടി
ഒരു തുള്ളാട്ടം
മയിൽചിറകേറി
മലർ തേരോട്ടം
ഇടനെഞ്ചിൻ കുടമാറ്റം
കാണുവാൻ
മണിചെപ്പ് ചിതറും പൊന്നണിമുത്തായ്
കിലുകിലുങ്ങാം
[ മുകിൽ....
മനസിലൊരു മേളം കേൾക്കും യാമം
മിഴികളൊരു പൊന്നായ് പൂക്കും നേരം
കുളിർമിഴിയിൽ ഓളംവെട്ടും നാളം നാളം
കുറുകുഴലിലീണം കൊള്ളും ഭാവം ഭാവം
കളി പന്തുപോലെ
തിരിച്ചേറിയോടാം
മഴചിന്തു പോലെ
മതിച്ചങ്ങു പെയ്യാം
കുനുകുനെ നനുനനെ
നിറനിറനിറപൊലിയായ്
[ മുകിൽ ....
മിനയുമൊരു തങ്കതികൾ കൂട്ടിൽ ഹാ
കുടയുമൊരു നക്ഷത്രങ്ങൾ പോലെ
ഉതിരുമൊരു പൈമ്പാൽ പാട്ടിൻ ചില്ലിൽ ചില്ലിൽ
കുതിരുമൊരു കാറ്റിൻതാളം പോലെ ദൂരെ
തളിർ തൊത്തിനുള്ളിൽ
തിളങ്ങുന്നതാര്
ചിരി ചെമ്പനീരിൽ
ചിലമ്പുന്നതാര്
ചിലുചിലെ ചിലുചിലെ
ചിറകടിച്ചൊരുങ്ങിടവേ
[ മുകിൽ.....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mukil thudi kotti
Additional Info
Year:
1996
ഗാനശാഖ: