തീപ്പൊരി പമ്പരങ്ങൾ
തീപ്പൊരി പമ്പരങ്ങൾ നമ്മൾ
മാനത്തെ മദ്ധളങ്ങൾ
പാതിരാക്കാറ്റുടക്കി കത്തി-
യാളുന്ന മേൽക്കൂരകൾ
പൊള്ളും അരവയർ
നിറ നിറയ്ക്കാൻ
ആഴക്കിണറ്റിലേക്കടിപ്പെടുന്നോ
ഹേയ് കൂട്ടായ് കാട്ടാം
കൺകെട്ടഭ്യസം
തീപ്പൊരി പമ്പരങ്ങൾ നമ്മൾ
മാനത്തെ മദ്ധളങ്ങൾ
ഹേയ് പുഷ്പുൾ ഹേയ് തെൻട്രൽ
ഈ ഭൂലോകത്തെല്ലാം ബോറ്
ഇന്നൊന്നായ് നാം മാറ്റും
ഈ തൗസൻഡിൻ കെട്ടും മട്ടും
വാൾത്താരി കോൽത്താരി കുന്തം
വലിച്ചൂരി ഓങ്ങി പതുങ്ങി
പറന്നേറി ധീരന്റെ
അങ്കത്തട്ടിൽ പോരൂ പോരാടാൻ
പൊരി പൊരി പൊരി
തീപ്പൊരി പമ്പരങ്ങൾ നമ്മൾ
നാടിൻറെ മദ്ധളങ്ങൾ
പാതിരാക്കാറ്റുടക്കി കത്തി-
യാളുന്ന മേൽക്കൂരകൾ
കൈവാളും പൊൻതേരും
ഹേയ് കാലാളും കാര്യക്കാരും
കാറും ഖജനാവും
കാലാളും പട്ടക്കാരും
പൊന്നിൻ കിരീടവും ഇല്ലാത്ത
രാജാക്കൾ നമ്മളഴിച്ചിട്ട
ആകാശ ധീരനെ
ആരാരുണ്ടേ കെട്ടി പൂട്ടീടാൻ
തീപ്പൊരി പമ്പരങ്ങൾ നമ്മൾ
മാനത്തെ മദ്ധളങ്ങൾ
പാതിരാക്കാറ്റുടക്കി കത്തി-
യാളുന്ന മേൽക്കൂരകൾ
പൊള്ളും അരവയർ
നിറ നിറയ്ക്കാൻ
ആഴക്കിണറ്റിലേക്കടിപ്പെടുന്നോ
ഹേയ് കൂട്ടായ് കാട്ടാം
കൺകെട്ടഭ്യസം..