രാജീവം വിടരും നിൻ

രാജീവം വിടരും നിൻ മിഴികൾ
കാശ്‌‌മീരം ഉതിരും നിൻ ചൊടികൾ
എന്നിൽ പൂക്കുമ്പോൾ
ഹൃദയമയീ നീ കേൾക്കാനായ്
പ്രണയപദം ഞാൻ പാടുന്നൂ (2)
ഒരു സ്വരമായ് ഒരു ലയമായ്
അരികിൽ വരാൻ അനുമതി നീയരുളൂ
(രാജീവം...)

പനിനീർസൂനം കവിളിൽപ്പേറും ശാരോണിൻ
കവികൾ വാഴ്ത്തി കുളിരിൽ മൂടും ശാരോണിൻ(2)
അഴകല്ലേ നീ....... എന്നുയിരല്ലേ നീ....... (2)
നിൻ മൌനം മാറ്റാൻ എന്നിൽ നിന്നൊരു ഗാനം
(രാജീവം...)

പലനാൾ നിന്റെ വരവും നോക്കി ഞാൻ നിന്നൂ
കളികൾ ചൊല്ലി മധുരം കോരി ഞാൻ തന്നൂ (2)
അറിയില്ലേ നീ..... ഒന്നലിയില്ലേ നീ..... (2)
നിൻ രൂപം മേവും നെഞ്ചിൻ നാദം കേൾക്കൂ
(രാജീവം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Raajeevam Vidarum

Additional Info

അനുബന്ധവർത്തമാനം