വിടചൊല്ലി പിരിയുവാൻ

വിടചൊല്ലി പിരിയുവാൻ വയ്യെങ്കിലും
വിലപിച്ചു തീരുവാനല്ലെങ്കിലും
വിടചൊല്ലി പിരിയുവാൻ വയ്യെങ്കിലും
വിലപിച്ചു തീരുവാനല്ലെങ്കിലും
വിധിയെന്ന വേടന്റെ വിഷമുള്ള ശരമേറ്റ്
വിഘടിച്ചു പോകുന്നു നമ്മൾ
അറിയാതെ അറിയാതെ
            [ വിടചൊല്ലി....
ചിരിയുടെ തിരിയേഴും
മനസ്സിൽ കൊളുത്തി
കാണുന്നു കണി നമ്മൾ കണ്ണിൽ
നിറമാകെ ഒന്നായിന്നെഴുതുന്നു മണ്ണിൽ
ചിലനേരം മിഴിയിൽ
മഴനീരു വെറുതേ
ചിലനേരം മിഴിയിൽ
മഴനീരു വെറുതേ
കുതിരും കലരും എഴുതിയതാകെ
അറിയാതെ അറിയാതെ
            [ വിടചൊല്ലി....
പകലൊളി പടിചാരും
ഇരുളിൽ അരങ്ങിൽ
ദീപങ്ങൾ അണിയുന്നു നമ്മൾ
ശുഭരാത്രി നേരുന്നു പതിവായി നമ്മൾ
ചിറകേറും മുകിലോ
കരിപോലെ വെറുതേ
ചിറകേറും മുകിലോ
കരിപോലെ വെറുതേ
പുരളും പടരും 
കനവിനു മേലെ
അറിയാതെ അറിയാതെ
               [ വിടചൊല്ലി....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Vidacholli piriyuvaan

Additional Info

Year: 
2009

അനുബന്ധവർത്തമാനം