കണ്ണോരം കാണാമുത്തേ

കണ്ണോരം കാണാമുത്തേ വാ 
കിന്നാരക്കൊഞ്ചൽ മുത്തം താ
അമ്മ നെഞ്ചിലിളവേൽക്കുവാൻ 
മഞ്ചലിതിലേറി വാ
മാരിമഴയേൽക്കുമെൻ 
മാറിൽ മദനെയ്തുവാ
ഞാനൊരലനുരയിടുമലകടൽത്തിരയായ്
കണ്ണോരം കാണാമുത്തേ വാ 
കിന്നാരക്കൊഞ്ചൽ മുത്തം താ

പറന്നെത്തി കിതയ്ക്കും പകൽത്തെന്നൽ
മണിച്ചുണ്ടിൽ തുടിക്കും പതംഗങ്ങൾ
വിളിക്കുമ്പോൾ ഒളിക്കും ശിശിരങ്ങൾ
എനിക്കെന്നെ മറക്കും നിമിഷങ്ങൾ
കാത്തിരുന്നു കവിൾ നീർത്തിടുന്ന 
കനൽ പൊള്ളുമെന്നെയറിവൂ ഓ..
ഞാനൊരഴൽമഴ നനുനനയുമൊരിഴയായ്
കണ്ണോരം കാണാമുത്തേ വാ 
കിന്നാരക്കൊഞ്ചൽ മുത്തം താ

വിരൽത്തുമ്പിൽ വിതയ്ക്കും സുഗന്ധങ്ങൾ
കവിൾക്കുമ്പിൾ തുടുക്കും വസന്തങ്ങൾ
അടുക്കുമ്പോൾ തുടങ്ങും പിണക്കങ്ങൾ
ഇടനെഞ്ചിൽ പിടയ്ക്കും നടുക്കങ്ങൾ
എന്നുമെന്നുമൊരുമാത്രമാത്ര-
മിനിയെന്നെയൊന്നു പൊതിയൂ ഓ..
ഞാനൊരണിമണിതണുവണി ചിരിമണിയായ്

കണ്ണോരം കാണാമുത്തേ വാ 
കിന്നാരക്കൊഞ്ചൽ മുത്തം താ
അമ്മ നെഞ്ചിലിളവേൽക്കുവാൻ 
മഞ്ചലിതിലേറി വാ
മാരിമഴയേൽക്കുമെൻ 
മാറിൽ മദനെയ്തുവാ
ഞാനൊരലനുരയിടുമലകടൽത്തിരയായ്
കണ്ണോരം കാണാമുത്തേ വാ 
കിന്നാരക്കൊഞ്ചൽ മുത്തം താ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannoram kanamuthe