മഞ്ഞക്കണിക്കൊന്ന
മഞ്ഞക്കണിക്കൊന്നകൊമ്പിലെ
മണിക്കൂടെങ്ങു പോയ്
കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
മഴപ്പാട്ടെങ്ങു പോയ്
ഉള്ളിൽ തുള്ളുമീണവും
നെഞ്ചിൽ കൊട്ടും താളവും
കണ്ണിൽ പൂക്കും സ്വപ്നവും
കന്നി കാറ്റുമെങ്ങു പോയ്
കണ്ണാടിചില്ലോലും കാണാത്ത കണ്ണീർപ്പൂവേ
(മഞ്ഞക്കണി...)
ഏതോ നിലാ കുളിർ പൂന്തിങ്കളായ്
ഒരു മൂകരാത്രിയിൽ എന്നെ തേടി വന്നു നീ
ആരും തരാ മലർപൂച്ചെണ്ടുമായ്
എന്റെ രാഗജാലകം മെല്ലെ നീ തുറക്കവേ
നാണം തിരി നീട്ടും മിഴി നാളം നിൻ മുന്നിൽ
നാലമ്പലമേറ്റും ശുഭദീപം പോൽ മിന്നി
നെടുവീർപ്പോടെ ഞാൻ വിറയാർന്നീടവേ
ചുടുബാഷ്പങ്ങളാൽ ഉടൽ വിങ്ങീടവേ
എന്റെ മനസ്സിൽ അമൃത സ്വരം
വിരിഞ്ഞൊരുങ്ങി
(മഞ്ഞക്കണി...)
ഓരോ കിനാ കണിമഞ്ഞു കോവിലും
ഒരു ദേവഗീതമായ് പിന്നെ വീണലിഞ്ഞു നാം
നീളും നിഴൽ പുതു പാതിരാവിലും
ഒരു ശ്യാമവീണയായ് സ്വയമേറ്റു പാടി നാം
കാതിൽ കുളിർ വാക്കാൽ കഥയോതി കളിയാക്കി
കാണാ കടലോളം മതിയാവോളം നീന്തി
ഇതു കണ്ണീരുമായ് നോവു കുഞ്ഞോർമ്മയായ്
ഇള വെൺതൂവലിൽ പൊള്ളും തീ വേനലായ്
എന്റെ മിഴികൾ നനയും കന്നിക്കനൽ മഴയായ്
(മഞ്ഞക്കണി...)