തങ്കനൂപുരമോ

തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ
ഹൃദയവാതിലിൽ നീയുണർത്തിയ
സ്‌നേഹമർമ്മരമോ മൗനനൊമ്പരമായ്
തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ

നിഴലകന്നൊരു വീഥിയിൽ
മലരു കൊണ്ടൊരു മന്ദിരം
വെറുതെ ഞാനൊരുക്കി - 2
വെയിലിൽ വാടാതെ
മഴയിൽ നനയാതെ
കാത്തിരുന്നുവെങ്കിലും
മൃദുലമാമൊരു തെന്നലിൽ ആ
സ്വപ്‌നസൗധമുടഞ്ഞു പോയ് - 2

(തങ്കനൂപുരമോ)

തിരയടങ്ങിയ സാഗരം
കരയിലെഴുതിയ രേഖകൾ
തനിയെ മായുകയായ് - 2
മിഴികൾ നിറയാതെ
മൊഴികൾ ഇടറാതെ
യാത്ര ചൊല്ലിയെങ്കിലും
മൃദുലമാമൊരു തേങ്ങലിൽ ആ
സന്ധ്യ മെല്ലെയലിഞ്ഞു പോയ് - 2

(തങ്കനൂപുരമോ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4.5
Average: 4.5 (2 votes)
Thanka noopuramo

Additional Info

അനുബന്ധവർത്തമാനം