സിന്ദൂരം പെയ്തിറങ്ങി

സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയിൽ
മന്ദാരം പൂത്തൊരുങ്ങി
ഹരിതവനിയിൽ
സോപാനസന്ധ്യ നീളേ
കനകമൊഴുകീ

(സിന്ദൂരം)

കർണ്ണികാരപല്ലവങ്ങൾ താലമേന്തി
നിൽക്കയായ്
കൊന്നപൂത്ത മേടുകൾ മഞ്ഞളാടി നിൽക്കയായ്

കാൽച്ചിലമ്പണിഞ്ഞു നിന്ന ഗ്രാമകന്യയായ് മനം
കനവിൽ നിറയും ശ്രുതിയായ്
മുരളി
കതിരുലയും കൈകളിലൊരു
തരിവളയുടെ കൈത്താളം
തിരിതെളിയും തറവാടിനു

പുതുമണ്ണിൻ സ്‌ത്രീധനമായ് പൂക്കാലം

(സിന്ദൂരം)

കേശഭാരമോടെയിന്ന് കളിയരങ്ങുണർന്നുപോയ്
പഞ്ചവാദ്യലഹരിയിൽ
പൊൻ‌തിടമ്പുയർന്നുപോയ്
മാരിവില്ലു ചൂടിനിന്നു വർഷമേഘസുന്ദരി
കരളിൽ
തഴുകീ കുളിരും മഴയും
നെയ്ത്തിരിയും കുരവയുമായ്
എതിരേൽക്കും ചാരുതയിൽ

സുന്ദരമൊരു കാമനയുടെ
പനിനീർക്കുട നീർത്തുകയായ് പൊന്നോണം

(സിന്ദൂരം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (2 votes)
Sindooram peythirangi

Additional Info

അനുബന്ധവർത്തമാനം