അച്ഛൻ കൊമ്പത്ത്

അച്‌ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്
കള്ളൻ മുറ്റത്ത് പാടീ
ചെമ്പോത്ത്
മാടത്തെ ചെമ്പോത്ത് പനന്തത്തയോടൊത്ത്
വിഷുപ്പുലർകാലത്ത്
വീട്ടുവേലിയിൽ നിന്നു പാടി
ആ... വീട്ടുവേലിയിൽ നിന്നു പാടി

വിത്തും
കൈക്കോട്ടും പാട്ടും കൈകൊട്ടും
പാരിൽ സന്തോഷം പാടാം ചങ്ങാതി

പൂവായ
പൂവെല്ലാം കണിക്കൊന്ന വാരിച്ചൂടി
മുത്തായ മുത്തെല്ലാം മുണ്ടോൻപാടം
വാരിക്കെട്ടി
പധപമഗമ പധനി പധനിധപ ധപമ
പമഗ സരിഗമ പധനി ധപമപ

വിത്തും
കൈക്കോട്ടും പാട്ടും കൈകൊട്ടും
പാരിൽ സന്തോഷം പാടാം
ചങ്ങാതി

(അച്‌ഛൻ...)

കാവിൽ ആറാട്ട് കടവിൽ നീരാട്ട്
മേളം
പഞ്ചാരി താളം തരികിടതോം
മൂവന്തിപ്പെണ്ണിന്ൻ നക്ഷത്രക്കൈനീട്ടം
രാവിന്റെ
മുറ്റത്ത് പൂത്തിരി മിന്നാട്ടം

വിത്തും കൈക്കോട്ടും പാട്ടും
കൈകൊട്ടും
പാരിൽ സന്തോഷം പാടാം ചങ്ങാതി

(അച്‌ഛൻ...)