അരുണകിരണമണി

അരുണകിരണമണിഗോപുരവാതിലിൽ
ആയിരം ദീപങ്ങൾ
തെളിഞ്ഞു
നക്ഷത്രകർപ്പൂരനാളങ്ങൾക്കിടയിൽ
പ്രത്യൂ‍ഷദേവിതൻ
നടതുറന്നു

(അരുണ...)

താരും തളിരും മന്ദസമീരനും
തപസ്യയിൽ
നിന്നുമുണർന്നൂ
അണ്ഡചരാചരമഖിലം മുന്നിൽ
ദണ്ഡനമസ്‌കാരം
തുടർന്നു

പ പ പധപമപധ
ഗ ധനിധപമപ ധ നി സ രിസനിധനി ധപമ
ധപമഗരി രി സ
നി ധ - പമ പമഗരിസ

(അരുണ...)

മധുപനും ശലഭവും
കിളികുലവും
മന്ത്രസ്‌തുതിഗീതങ്ങൾ പാടിപ്പറന്നു
ഒരു ഞൊടി നിർത്താതെ
തുടർന്നു ചുറ്റിലും
ശയനപ്രദക്ഷിണം ഭൂമി

പ പ പധപമപധ
ഗ ധനിധപമപ ധ നി
സ രിസനിധനി ധപമ
ധപമഗരി രി സ നി ധ - പമ പമഗരിസ

(അരുണ...)