എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...
എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ...
എന്നാത്മ വിപഞ്ചികാതന്ത്രികൾ മീട്ടിയ
സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ...
(എന്നിട്ടും...)

അറിയാതെ അവിടുന്നെന്നടുത്തുവന്നു...
അറിയാതെ തന്നെയെന്നകത്തു വന്നു...
ആ. . ആ. . ആ. . 
അറിയാതെ അവിടുന്നെന്നടുത്തുവന്നു...
അറിയാതെ തന്നെയെന്നകത്തു വന്നു...
ജീവന്റെ ജീവനിൽ സ്വപ്‌നങ്ങൾ വിരിച്ചിട്ട
പൂവണിമഞ്ചത്തിൽ ഭവാനിരുന്നു...
(എന്നിട്ടും...)

നിൻ സ്വേദമകറ്റാനെൻ‍ സുന്ദരസങ്കല്‌പം
ചന്ദനവിശറി കൊണ്ടു വീശിയെന്നാലും (2)
വിധുരയാമെന്നുടെ നെടുവീർപ്പിൻ ചൂടിനാൽ
ഞാനടിമുടി പൊള്ളുകയായിരുന്നു...

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...
എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ...
എന്നാത്മ വിപഞ്ചികാതന്ത്രികൾ മീട്ടിയ
സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8.2
Average: 8.2 (5 votes)
Ennittum neeyenne

Additional Info

അനുബന്ധവർത്തമാനം